Digital University, UG PG Admission Started

 കേരള ഡിജിറ്റൽ സർവകലാശാലയുടെ മുൻനിര ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശന നടപടികൾ ആരംഭിച്ചു.

എംടെക്, എം.എസ്.സി, എം.ബി.എ, പിജി ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2022 മെയ് 1 ആണ്. ജൂൺ5ന് ഷെഡ്യൂൾ ചെയ്തിട്ടുള്ള പ്രവേശന പരീക്ഷ (DUAT ) വിജയിക്കുന്നവർക്കാണ് പ്രവേശനം സാധ്യമാകുന്നത്. താഴെ പറയുന്ന 9 കോഴ്സകളിലേക്കാണ് പ്രവേശനം നടത്തുന്നത്.

എംടെക് ഇൻ ഇലക്ട്രോണിക് പ്രോഡക്റ്റ് ഡിസൈൻ (ഫ്ലെക്സിബിൾ മോഡ്)

എം.എസ്.സി. ഇൻ കമ്പ്യൂട്ടർ സയൻസ്.
(സ്പെഷ്യലൈസേഷനുകൾ): സൈബർ സെക്യൂരിറ്റി , ഡാറ്റ അനലിറ്റിക്സ്, മെഷീൻ ഇന്റലിജൻസ്, ജിയോസ്പേഷ്യൽ
അനലിറ്റിക്സ്, സോഫ്റ്റ്വെയർ സിസ്റ്റംസ് എഞ്ചിനീയറിംഗ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് പ്രോസസ്സിംഗ്, ഡിസ്ട്രിബ്യൂട്ടഡ്
സിസ്റ്റംസ് & ബ്ലോക്ക് ചെയിൻ ടെക്നോളജീസ്.

എം.എസ്.സി. ഇൻ ഡാറ്റാ അനലിറ്റിക്സ്
(സ്പെഷ്യലൈസേഷനുകൾ): ഡാറ്റ അനലിറ്റിക്സ് & ജിയോ ഇൻഫോർമാറ്റിക്സ്, ഡാറ്റ അനലിറ്റിക്സ് & ആൻഡ് ബയോ എഐ, ഡാറ്റ അനലിറ്റിക്സ് & കമ്പ്യൂട്ടേഷണൽ സയൻസ്.

എംടെക് ഇൻ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ് (സ്പെഷ്യലൈസേഷനുകൾ):
കണക്റ്റഡ് സിസ്റ്റംസ് & എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ
സെക്യൂരിറ്റി & എഞ്ചിനീയറിംഗ്.

എംടെക് ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് (സ്പെഷ്യലൈസേഷനുകൾ): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ് വെയർ, സിഗ്നൽ പ്രോസസ്സിംഗ് & ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്സ്, കമ്പ്യൂട്ടേഷണൽ ഇമേജിങ്.

എം.എസ്.സി ഇക്കോളജി.
സ്പെഷ്യലൈസേഷൻ: ഇക്കോളജിക്കൽ ഇൻഫോർമാറ്റിക്സ്.

എം.എസ്.സി. ഇലക്ട്രോണിക്സ്
സ്പെഷ്യലൈസേഷനുകൾ: ഇന്റലിജന്റ് സിസ്റ്റംസ് & ഇമേജിങ് , ഐ ഒ ടി & റോബോട്ടിക്സ്, വി എൽ എസ് ഐ
ഡിസൈൻ & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്


മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ
സ്പെഷ്യലൈസേഷനുകൾ: ബിസിനസ് അനലിറ്റിക്സ്, ഡിജിറ്റൽ ഗവേർണൻസ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ,
ഫിനാൻസ്, ടെക്നോളജി മാനേജ്മെൻറ്, ഹ്യൂമൻ റിസോഴ്സസ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ്, മാർക്കറ്റിംഗ്,
ഓപ്പറേഷൻസ്, സിസ്റ്റംസ്.

പിജി ഡിപ്ലോമ ഇൻ ഇ-ഗവേണൻസ്
വിശദ വിവരങ്ങൾക്കും ആപ്ലിക്കേഷനുകൾ ഓൺലൈൻ സമർപ്പിക്കുവാനും സന്ദർശിക്കുക. https://duk.ac.in/admission കൂടുതൽ വിവരങ്ങൾക് വിളിക്കുക: 8078193800.

0 അഭിപ്രായങ്ങള്‍