പരീക്ഷാഫലം
കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി./ബി.കോം.എൽ.എൽ.ബി./ബി.ബി.എ.എൽ.എൽ.ബി. പരി ക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2022 ഏപ്രിൽ 29 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ. (റെഗുലർ - 2020 സ്കീം - 2020 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ കീഴിലുളള അഫിലിയേറ്റഡ് കോളേജുകൾക്ക് മധ്യ
വേനൽ അവധി സംബന്ധിച്ച നിർദ്ദേശം
കേരളസർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും 2021 - 22 അദ്ധ്യയന വർഷത്തെ മധ്യവേനൽ അവധി 2022 ഏപ്രിൽ 1 മുതൽ മെയ് 31 വരെയാണെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാലയളവിൽ എല്ലാ അദ്ധ്യാപകരും നിലവിലുളള യു.ജി./പി.ജി. സെമസ്റ്ററു കളുടെ ബാക്കി വരുന്ന ക്ലാസുകൾ സൗകര്യപ്രദമായ രീതിയിൽ (ഓഫ്ലൈൻ/ഓൺലൈൻ) നടത്തേണ്ടതാണ്. മധ്യവേനൽ അവധിക്കാലത്ത് പരീക്ഷ ചുമതലകൾ നിർവ്വഹിക്കാൻ നിയോഗിക്കപ്പെടുന്ന അദ്ധ്യാപകർ ആയത് വീഴ്ച കൂടാതെ നിർവ്വഹിക്കേണ്ടതാണ്.
0 അഭിപ്രായങ്ങള്‍