പരീക്ഷാഫലം
കേരളസർവകലാശാല 2021 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ (പഞ്ചവത്സരം)
(2011 - 12 അഡ്മിഷന് മുൻപുള്ളത്) എൽ.എൽ.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ കേരളസർവകലാശാല 2021 നവംബറിൽ നടത്തിയ രണ്ടാം വർഷ ബി.എ. അഫ്സൽ ഉൽ - ഉലാമ, പാർട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ തടഞ്ഞുവച്ച ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ടൈംടേബിൾ
കേരളസർവകലാശാല മെയിൽ നടത്തുന്ന മൂന്നാം വർഷ (ത്രിവത്സരം) അഞ്ചാം വർഷ(പഞ്ചവത്സരം) എൽ.എൽ.ബി. പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളസർവകലാശാലയുടെ ബി.എ./ബി.കോം, ആന്വൽ സ്കീം (പ്രൈവറ്റ് സ്റ്റഡി) പാർട്ട് മൂന്ന്, ഏപ്രിൽ 2022 പരീക്ഷകൾ ഏപ്രിൽ 22 മുതൽ ആരംഭിക്കുന്നതാണ്. പ്രസ്തുത പരി ക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ഹാൾടിക്കറ്റിലുളള കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
0 അഭിപ്രായങ്ങള്‍