Alappuzha
കേരള അക്കാദമി ഫോർ സ്കിൽ എക്‌സലെന്റിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടത്തെയും ജില്ലാ സ്കിൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 24ന് മെഗാ തൊഴിൽ മേള നടത്തും എസ് എസ് എൽ സി മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും ഹ്രസ്വകാല നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം
തൊഴിൽദാതാക്കൾ ക്കും തൊഴിലന്വേഷകർ ക്കും www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പങ്കെടുക്കാൻ കഴിയുക ഫോൺ 7992810659 ഇ -മെയിൽ lekshmi.kaseaply@gmail.com.
പാലക്കാട്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍, എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് മാര്‍ച്ച് 25ന് തൊഴില്‍ മേള നടത്തുന്നു. എച്ച്.എസ്.എസ്.ടി ഫിസിക്സ് ഫാക്കല്‍റ്റി (എം.എസ്.സി/ ബി.ടെക്), എച്ച്.എസ്.എസ്.ടി കെമിസ്ട്രി ഫാക്കല്‍റ്റി (എം.എസ്.സി), എച്ച്.എസ്.എസ്.ടി ബയോളജി ഫാക്കല്‍റ്റി(എം.എസ്.സി ബോട്ടണി/ സൂവോളജി ), എച്ച്.എസ് ഫിസിക്സ് ഫാക്കല്‍റ്റി (ബി.എസ്.സി), എച്ച്.എസ് ഹിന്ദി ഫാക്കല്‍റ്റി (ബി.എ), ഷോറൂം സെയില്‍ എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിഗ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, പ്ലബര്‍ (ഡിഗ്രീ) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. മാര്‍ച്ച് 24, 25 തീയതികളിലായി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപ, ബയോഡാറ്റയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പ് എന്നിവ നല്‍കണം. ഫോണ്‍: 0491 – 2505204

0 അഭിപ്രായങ്ങള്‍