University News April 12

Kerala University News

  DeutschA1, ജർമ്മൻ A2(Deutsch A2) അപേക്ഷ ക്ഷണിക്കുന്നു
കേരളസർവകലാശാല ജർമ്മൻ പഠന വിഭാഗം നടത്തുന്ന ജർമ്മൻ Al(Deutsch Al കോഴ്സിനും ജർമ്മൻ 2(Deutsch A2) എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ജർമ്മൻ Al(Deutsch Al) കോഴ്സ് യോഗ്യത: പ്ല/തത്തുല്യ യോഗ്യത, കോഴ്സ് ഫീസ് 8000/-, കാലയളവ് 80 മണിക്കൂർ (2 മുതൽ 3 മാസം), സമയം വൈകിട്ട് 5:30 മുതൽ 700 വരെ (തിങ്കൾ മുതൽ വ്യാഴം വരെ), ആകെ സീറ്റ് 30
ജർമ്മൻ A2(Deutsch A2) കോഴ്സ് യോഗ്യത: പ്ല/തത്തുല്യ യോഗ്യത & ജർമ്മൻ A1 Level/തത്തുല്യ യോഗ്യത, കോഴ്സ് ഫീസ്. 9000/-, കാലയളവ് 80 മണിക്കൂർ (2 മുതൽ 3
മസം), സമയം: രാവിലെ 7:30 മുതൽ 900 വരെ (ചൊവ്വ മുതൽ വെള്ളി വരെ), ആകെ സീറ്റ് 30അപേക്ഷാഫീസ് 105 രൂപയും രജിസ്ട്രേഷൻ ഫീസ് 105 രൂപയുമാണ്. (സർവകലാശാല ക്യാഷ് കൗണ്ടറിലോ ഓൺലൈനായോ ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷാഫോം സർവകലാശാല ജർമ്മൻ പഠനവിഭാഗത്തിൽ നിന്നോ ഓൺലൈനായോ (https://www.keralauniversity.ac.in/de/dept-home) ലഭ്യമാകുന്നതാണ്. അപേക്ഷകൾ 2022 ഏപ്രിൽ 20 ന് വൈകിട്ട് 4:30 വരെ പാളയം സെനറ്റ്ഹൗസ് ക്യാമ്പസിലെ ജർമ്മൻ പഠന വിഭാഗത്തിൽ സ്വീകരിക്കുന്നതാണ്.

Calicut University News


നാനോ സയന്‍സില്‍ പുതിയ രണ്ട് പി.ജി. കോഴ്സുകളുമായി കാലിക്കറ്റ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി നാനോസയന്‍സ് പഠനവിഭാഗം ഗവേഷണോന്മുഖമായ രണ്ടു പുതുതലമുറ കോഴ്സുകള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. വരുന്ന അധ്യയനവര്‍ഷം മുതല്‍ എം.എസ്സി. ഫിസിക്സ് (നാനോസയന്‍സ്), എം.എസ്സി. കെമിസ്ട്രി (നാനോസയന്‍സ്) എന്നിവയാണ് തുടങ്ങുന്നത്. സവിശേഷ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ നൈപുണ്യം ഉയര്‍ത്തുകയും ഗവേഷണതാത്പര്യം വളര്‍ത്തുകയും മാത്രമല്ല ഉന്നതവിദ്യാഭ്യാസരംഗത്തെ തൊഴിലവസരങ്ങളില്‍ മത്സരിക്കുന്നതിന് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുക കൂടി ലക്ഷ്യമിടുന്നതാണ് ഈ പഠനപരിപാടികള്‍. ഓരോ കോഴ്സിലും 10 വീതമാണ് സീറ്റുകള്‍. നാനോസയന്‍സ് വെറുമൊരു പഠനവിഷയം എന്നതിലുപരി വിവിധങ്ങളായ മേഖലകളില്‍ പ്രയോഗസാധ്യതയുള്ള ബഹുവിഷയസ്പര്‍ശിയായ (multi-disciplinary) വൈജ്ഞാനികമേഖലയാണ്. ഭൗതികശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും നാനോസയന്‍സിന് അതിപ്രധാനമായ പങ്കുവഹിക്കാനുണ്ട്. ഒരു പ്രയുക്തശാസ്ത്രവൈജ്ഞാനിക മേഖല (applied science) എന്ന നിലയ്ക്കും നാനോസയന്‍സിന്റെ പ്രാധാന്യം വളരെ വലുതാണ്.

യോഗ്യത : ഫിസിക്സിലോ അപ്ലൈഡ് ഫിസിക്സിലോ നേടിയ ബിരുദമോ ഗണിതശാസ്ത്രവും കെമിസ്ട്രിയും കൂടി പഠനവിഷയമായി 50 ശതമാനം മാര്‍ക്കില്‍ കുറയാതെ തത്തുല്യ ബിരുദമോ നേടിയവര്‍ക്ക് എം.എസ്സി. ഫിസിക്സ് (നാനോ സയന്‍സ്) പ്രവേശന പരീക്ഷയെഴുതാം. കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രി എന്നിവയേതെങ്കിലും പ്രധാന വിഷയമായ ബി.എസ്സി. ബിരുദമോ മാത്സും ഫിസിക്സും അനുബന്ധ വിഷയമായുള്ളതും 50 ശതമാനം മാര്‍ക്കില്‍ കുറയാത്തതുമായ തത്തുല്യ ബിരുദമോ നേടിയവര്‍ക്ക് എം.എസ്സി. കെമിസ്ട്രി (നാനോ സയന്‍സ്) പ്രവേശനത്തിന് അപേക്ഷിക്കാം.

പ്രവേശന പരീക്ഷാ രജിസ്ട്രേഷന്‍ : പ്രവേശന പരീക്ഷയ്ക്കായി admission. uoc.ac.in എന്ന വെബ്സൈറ്റില്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മേയ് 21, 22 തീയതികളിലാണ് പ്രവേശന പരീക്ഷ. ജനറല്‍ വിഭാഗത്തിന് 550 രൂപയും എസ്.സി., എസ്.ടി. വിഭാഗത്തിന് 240 രൂപയുമാണ് പ്രവേശന പരീക്ഷാ രജിസ്ട്രേഷന്‍ ഫീസ്. ഫോണ്‍: 0494 2407016, 2407017.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി നവംബര്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഇംഗ്ലീഷ് കോമണ്‍ കോഴ്‌സ് ‘റൈറ്റിംഗ് ഫോര്‍ അക്കാഡമിക് ആന്റ് പ്രൊഫഷണല്‍ സക്‌സസ്’ പേപ്പര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മറ്റ് ഏപ്രില്‍ 2020 പ്രത്യേക പരീക്ഷകളും 25-ന് നടക്കും.

ഒന്നാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മെയ് 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 18 മുതല്‍ മെയ് 4 വരെയും 170 രൂപ പിഴയോടെ മെയ് 9 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി രണ്ടാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷ 26-നും മൂന്നാം വര്‍ഷ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷ 27-നും തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.

ഒന്ന്, രണ്ട്, ആറ് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക പരീക്ഷകളും 20-ന് തുടങ്ങും. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കോളേജുകളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജിലും മലപ്പുറം കോഴിക്കോട് ജില്ലകളിലെ കോളേജുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലും പരീക്ഷക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.



പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് 170 രൂപ പിഴയോടെ 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

MG UNIVERSITY NEWS

ട്രാൻസിറ്ററി പരീക്ഷ

സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ നിന്ന് എം.എ. (ഡെവലപ്‌മെന്റ് സ്റ്റഡീസ് – 2018 വരെയുള്ള അഡ്മിഷൻ) ബിരുദം നേടിയവർക്ക് ഇക്കണോമിക്‌സിൽ എലിജിബിലിറ്റി (തുല്യത /യോഗ്യത) നൽകുന്നതിനുള്ള ട്രാൻസിറ്ററി പരീക്ഷ ഏപ്രിൽ 28 ന് ആരംഭിക്കും. പരീക്ഷാ ഫീസായ 555 രൂപ (പേപ്പറൊന്നിന് 105 രൂപ, മാർക്ക് ലിസ്റ്റ് – 105 രൂപ, അപേക്ഷാ ഫോറം – 30 രൂപ) അടച്ചതിന്റെ ചെലാൻ സഹിതമുള്ള അപേക്ഷ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി പിഴയില്ലാതെ ഏപ്രിൽ 21 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 25 നും 1050 രൂപ സൂപ്പർഫൈനോടു കൂടി അതിനുശേഷവും. വിശദമായ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ എം.സി.എ. (റെഗുലർ / സപ്ലിമെന്ററി / ലാറ്ററൽ എൻട്രി – അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) മാർച്ച് 2022 പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 18 മുതൽ മെയ് ആറ് വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടക്കും. വിശദവിവരങ്ങൾ കോളേജുകളിൽ ലഭിക്കും.

പരീക്ഷാ ഫലം

2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എസ്.സി. കെമിസ്ട്രി – (നോൺ സി.എസ്.എസ് – സപ്ലിമെൻ്ററി, സ്പെഷ്യൽ അദാലത്ത് മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച രസീത് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 26. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷാഫലം

2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്‌സ് (പ്രൈവറ്റ് – 2018 അഡ്മിഷൻ – റഗുലർ, 2018 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി, 2014, 2013 അഡ്മിഷൻ – മേഴ്സി ചാൻസ്, 2004 മുതൽ 2011 വരെയുള്ള അഡ്മിഷൻ – റഗുലർ/പ്രൈവറ്റ് -അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 2015 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഓൺലൈനായി ഏപ്രിൽ 22 നകം അപേക്ഷിക്കണം. 2015 അഡ്മിഷന് മുൻപുള്ള വിദ്യാർത്ഥികളുടെ അപേക്ഷ നിശ്ചിത ഫീസടച്ച രസീത് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ഏപ്രിൽ 22 വരെ സ്വീകരിക്കും.



0 അഭിപ്രായങ്ങള്‍