Kerala University News

പി.ജി, എം.ടെക് അപേക്ഷ ക്ഷണിച്ചു

കേരളസർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2022 23 വർഷത്തെ പി.ജി, എം.ടെക് അഡ്മിഷന് വേണ്ടിയുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് admissions.keralauniversity.ac.in/ess2022 11. വിവരങ്ങൾ വെബ്സൈറ്റിൽ.

സമ്പർക്ക ക്ലാസുകൾ

ഈസ്റ്റർ അവധി പ്രമാണിച്ച് 17/04/2022 (ഞായറാഴ്ച കൊല്ലം, തിരുവനന്തപുരം സെന്ററുകളിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ സമ്പർക്ക് ക്ലാസുകൾ ഉണ്ടായിരി ക്കുന്നതല്ല.

പരീക്ഷാകേന്ദ്രം

കേരളസർവകലാശാലയുടെ ബി.എ അഫ്സൽ - ഉൽ - ഉലാമ പാർട്ട് മൂന്ന്, ഏപ്രിൽ 2022 പരീക്ഷകൾ ഏപ്രിൽ 22 മുതൽ ആരംഭിക്കുന്നതാണ്. പ്രസ്തുത പരീക്ഷകൾക്ക് ഓൺലൈ നായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ

കേരളസർവകലാശാല നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി, ഡിസംബർ 2011 (സപ്ലിമെന്ററി) പരീക്ഷയുടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ (411) ഇലക്ട്രോണിക് സർക്യൂട്ട് ലാബ്, ഇലക്ട്രിക്കൽ മെഷീൻസ് ലാബ് എന്നിവ യഥാക്രമം 2022 ഏപ്രിൽ 21, 25 തീയതികളിൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ വച്ച് നടത്തുന്നതാണ്. വിശദ വിവരം സർവകലാശാല വെബ്സൈറ്റിൽ,

പുതുക്കിയ പരീക്ഷ തീയതി

കേരളസർവകലാശാല 2022 ഏപ്രിൽ 4 ന് നടത്താനിരുന്നതും 2022 ഏപ്രിൽ 19 ലേക്ക് മാറ്റി വെച്ചതുമായ ആറാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ്.എസ് സി.ആർ സി.ബി.സി.എസ്.എസ് പരീക്ഷകൾ 2022 ഏപ്രിൽ 20 (ബുധനാഴ്ച) ലേക്ക് വെച്ചിരിക്കുന്നു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

പിഎച്ച്.ഡി. നൽകി

ലാനി റേച്ചൽ മാത്യു, ലിജി ആർ.എഫ് (ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്), രാജേഷ് ആർ (ഇക്കണോമിക്സ്, നസീം എസ്.റ്റി, ജെനിക് എസ്., റാം കേശവ് എ.വി., പ്രമോദ് എ (കൊമേഴ്സ്), രോഹിണി എ.എം., മഞ്ജു കെ. (മലയാളം), വിനീത എ. (ഹിന്ദി), ഷബ എസ്. (ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്), മുംതാസ് എം, അജിത് എം.എസ്. (സിവിൽ എഞ്ചിനീയറിംഗ്), സുമയ്യ എസ്.എസ്. (ബോട്ട ണി), രേഷ്മ വി.ആർ നായർ (കെമിസ്ട്രി), റെജീന എസ്.ആർ. (ഫിസിക്സ്), അരുൺ ജേക്കബ് (മെക്കാനിക്കൽ എഞ്ചിനീയറിംഗ്), റെബേക്ക് റെയ്ച്ചൽ വിജി (ലൈബ്രറി ആന്റ് ഇൻഫർമേ ഷൻ സയൻസ്), ആൻ എം ജോർജ് (കെമിക്കൽ എഞ്ചിനീയറിംഗ്), ടീന എലിസബത്ത് മാത്യു (ടെക്നോളജി മാനേജ്മെന്റ് പ്രദീപ് കുമാർ കെ പൊളിറ്റിക്കൽ സയൻസ്) എന്നി വർക്ക് പിഎച്ച്.ഡി. നൽകാൻ ഏപ്രിൽ 12 ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

0 അഭിപ്രായങ്ങള്‍