പുനഃപരീക്ഷ
കേരളസർവകലാശാല 2022 ഏപ്രിൽ 4ന് നടത്തിയ ആറാം സെമസ്റ്റർ സി.ബി.സി.എസ് സി.ആർ സി.ബി.സി.എസ് ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഇംഗ്ലീഷ് ആൻഡ് mymkengki Doyle (EN1642 / CG1643 Methodology And Perspectives Of Humanities (2017, 2018, 2019 അഡ്മിഷൻ റദ്ദ് ചെയ്തിരിക്കുന്നു. പുന പരീക്ഷ 2022 ഏപ്രിൽ 22ന് നടത്തുന്നതാണ്. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പരീക്ഷാഫലം
കേരളസർവകലാശാല നാലാം സെമസ്റ്റർ ബി.ബി.എ ഡിഗ്രി പരീക്ഷ നവംബർ 2021 (2013 ന് മുൻപുള്ള അഡ്മിഷൻ) മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2021 നവംബർ മാസം നടത്തിയ മൂന്നും നാലും സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ 2018 അഡ്മിഷൻ റഗുലർ 2017,2018 അഡ്മിഷൻ ഇംപൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 23 വരെ അപേക്ഷിക്കാം.
കേരളസർവകലാശാല 2021 സെപ്റ്റംബർ മാസത്തിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര എം.ബി.എ (ഇന്റഗ്രേറ്റഡ്) (റെഗുലർ & സപ്ലിമെന്ററി -2015 സ്കീം ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 29 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ
കേരളസർവകലാശാല മൂന്നാം വർഷ (1998 അഡ്മിഷന് മുൻപുള്ളത് - ഓൾഡ് സ്കീം - മേഴ്സി ചാൻസ് ആനിൽ) ഏപ്രിൽ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 20. വിശദവിവരം വെബ്സൈറ്റിൽ
കേരളസർവകലാശാല 2020 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദം റെഗുലർ കോഴ്സുകളുടെ സ്പെഷ്യൽ പരീക്ഷ ഫലം സ്റ്റുഡൻസ് പ്രൊഫൈലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി ഏപ്രിൽ 21
പ്രോജക്ട് ഡിസർട്ടേഷൻ/വൈവ വോസി/പ്രാക്ടിക്കൽ
കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2022 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്സ് (2019 അഡ്മിഷൻ റെഗുലർ 2017 & 2018 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷയുടെ വൈവ വോസി ഏപ്രിൽ 25, 26, 27, 28,29, 30 എന്നീ തീയതികളിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രം കാര്യവട്ടത്ത് സെന്ററിൽ വച്ച് നടത്തുന്നതാണ് വിദ്യാർത്ഥികൾ ഡെസർട്ടേഷൻ രണ്ടു കോപ്പിയും ഹാൾ ടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തിൽ രാവിലെ 9.30ന് ഹാജരാക്കേണ്ടതാണ്. വിശദവിവരം വെബ്സൈറ്റിൽ.
കേരളസർവകലാശാല 2022 ഏപ്രിൽ 1 ന് ആരംഭിച്ച ആറാം സെമസ്റ്റർ സി.ബി.സി.എസ് / സി.ആർ ബി.എ/ ബി.എസ് സി/ ബി.കോം പരീക്ഷയുടെ പ്രോജക്ട് ഡിസർട്ടേഷൻ മേയ് 5 നകം കോളേജുകളിൽ സമർപ്പിക്കേണ്ടതാണ്. വൈവ വോസി പരീക്ഷകൾ മെയ് 10 മുതൽ 13 വരെ നടത്തുന്നതാണ്.
കേരളസർവകലാശാല 2021 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് (359), ബി.വോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ് (36) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷ 2022 ഏപ്രിൽ 20 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
0 അഭിപ്രായങ്ങള്‍